SEED News

കൈപ്പാട് അനുഭവം 'ചിത്രം ചരിത്രം'

കൈപ്പാട് കൃഷി അനുഭവം പുസ്തകരൂപത്തിലാക്കി നെരുവമ്പ്രം യു.പി.സ്‌കൂൾ. 2004 മുതൽ കഴിഞ്ഞ വർഷം വരെ ചെയ്ത കൈപ്പാട് കൃഷി സംബന്ധിച്ച ചിത്രങ്ങളും കുറിപ്പുകളുമാണ് പുസ്തകത്തിൽ. സീഡ് കോ ഓർഡിനേറ്റർ ടി.വി.ബിജുമോഹൻ, അധ്യാപകരായ എ.ആശ, വി.വി.സന്തോഷ് കുമാർ, സ്വപ്‌ന എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയും പുസ്തകവും. 
  നാട്ടിലെ കഷകരുടെ സഹായത്തോടെയാണ് ജൈവവഴിയിൽ ഏഴോം കൈപ്പാടിൽ കൃഷി നടത്തുന്നത്. കൊയ്‌തെടുത്ത നെന്മണികൾ കൊണ്ട് വിദ്യാർഥികൾക്ക് പുത്തരിസദ്യയും എല്ലാവർഷവും നൽകാറുണ്ട്. 
  'ചിത്രം ചരിത്രം' എന്ന പേരിൽ തയ്യാറാക്കിയ പുസ്തകം പ്രഥമാധ്യാപിക കെ.പി.വത്സലയുടെയും സീഡ് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ പ്രകാശനം ചെയ്തു. 
ഏഴോത്ത്‌ നടന്ന തരിശ്‌ രഹിത കൈപ്പാട്‌ പദ്ധതിയുടെ പ്രഖ്യാപനച്ചടങ്ങിലായിരുന്നു പ്രകാശനം.
  വരുംവർഷങ്ങളിലും കൈപ്പാട് കൃഷി തുടരാനാണ് സ്‌കൂൾ സീഡ് ക്ലബിന്റെ തീരുമാനമെന്ന് കോ ഓർഡിനേറ്റർ ബിജു മോഹൻ പറഞ്ഞു.

June 22
12:53 2018

Write a Comment

Related News