SEED News

കടലിനെ കണ്ടുനിന്ന് കുട്ടികൾ പ്രതിജ്ഞ ചൊല്ലി, ഭൂമിക്കായി പോരാടാൻ ഞാനുമുണ്ടാകും


അമ്പലപ്പുഴ: ‘ഈ ഭൂമിയെ പരിശുദ്ധമായി നിലനിർത്താനും വരുംതലമുറകൾക്ക് ശുദ്ധമായതും ആരോഗ്യപൂർണവുമായ ജീവിതപരിസരമൊരുക്കാനും പ്ലാസ്റ്റിക്കിനെയും മറ്റുതരത്തിലുള്ള വിഷയങ്ങളെയും ചെറുക്കുന്ന ഒരു പോരാളിയായി മാറാനും ഞാനുമുണ്ടാകും.’- കടലിനെ സാക്ഷിയാക്കി കുട്ടികൾ പ്രതിജ്ഞയെടുത്തപ്പോൾ പുന്നപ്ര കടലോരത്തെ നിരവധി മത്സ്യത്തൊഴിലാളികളും ഒപ്പം കൂടി. 
ലോക സമുദ്രദിനമായ വെള്ളിയാഴ്ച മാതൃഭൂമി സീഡ് ആണ് പുന്നപ്ര ചള്ളിക്കടപ്പുറത്ത് ദിനാചരണവും ബോധവത്കരണവും നടത്തിയത്. 
പുന്നപ്ര ഡോ. ബി.ആർ.അംബേദ്കർ സ്മാരക ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സീഡ് പ്രവർത്തകരായ ആറുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു.
 കടലോരത്ത്‌ ഇറങ്ങിനിന്നാണ് കുട്ടികൾ പ്രതിജ്ഞയെടുത്തത്. സ്കൂൾ അധ്യാപിക ടി.ജെ.ഷൈനമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പുന്നപ്ര ഫിഷ്‌ലാൻഡിങ് സെന്ററിൽ മത്സ്യത്തൊഴിലാളികൾക്കായി ബോധവത്കരണവും നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിനെയും അതിലെ മത്സ്യസമ്പത്തിനെയും ഇല്ലാതാക്കുന്നതിനെക്കുറിച്ചായിരുന്നു ബോധവത്കരണം. 
അംബേദ്കർ സ്കൂൾ സീഡ് കോ ഓർഡിനേറ്റർ ടി.എൻ.ശ്രീകുമാർ, സീഡ് റിപ്പോർട്ടർ ഒ.എസ്.അലീന, മാതൃഭൂമി സീഡ് എക്സിക്യുട്ടീവ് അമൃതാ സെബാസ്റ്റ്യൻ, ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ സീഡ് കോ ഓർഡിനേറ്റർ വി.എസ്.ജോൺസൺ എന്നിവർ പ്രസം
ഗിച്ചു. 

June 22
12:53 2018

Write a Comment

Related News