SEED News

ഡോക്ടേഴ്സ് ദിനത്തില് ആദരവുമായി വിദ്യാര്ഥികള്

നെടുങ്കണ്ടം: രോഗങ്ങള് പടര്ന്ന് പിടിക്കുന്ന കാലത്ത് സ്വജീവന് പോലും മറന്ന് സമൂഹത്തിനായി പ്രവര്ത്തിക്കുന്ന ഡോക്ടര്മാര്ക്ക് ആദരവുമായി വിദ്യാര്ഥികള്. ലോകഡോക്ടേഴ്സ് ദിനത്തിലാണ് നെടുങ്കണ്ടം കരുണ ആസ്പത്രയിലെ മുഴുവന് ഡോക്ടര്മാരെയും ആദരിച്ചത്. ഹരിതകേരള മിഷന്റെ ഹരിതോത്സവം പരിപാടിയുടെ ഭാഗമായി നെടുങ്കണ്ടം സെന്റ് സെബാസ്റ്റിയന്സ് യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളാണ് പൂക്കളും സമ്മാനങ്ങളും നല്കി സമൂഹത്തിന്റെ ആദരവ് ഡോക്ടര്മാര്ക്കായി പകര്ന്ന് നല്കിയത്. കുട്ടികള് ആശംസാഗാനങ്ങളും അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര് ലിജി വര്ഗീസ് ഡോക്ടേഴ്സ് ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. 
തിന്മകള് മാത്രം കാണുന്ന ലോകത്ത് ആതുരശ്രുശ്രൂഷകരുടെ നന്മകാണാനും അത് കുട്ടികളിലേക്ക് പകരാനും ഇത്തരം ദിനാചരണങ്ങള്ക്കാകുമെന്ന് മെഡിക്കല് സൂപ്രണ്ട് ഡോ.ജോസന് പറഞ്ഞു. 
യോഗത്തില് ആസ്പത്രി ഡയറക്ടര് ഫാ.കുര്യാക്കോസ് ആര്ക്കാട് അധ്യക്ഷത വഹിച്ചു. ആസ്പത്രി അഡ്മിനിസ്ട്രേറ്റര് ജോമി,സ്റ്റാഫ് സെക്രട്ടറി എബ്രഹാം വി.ഡി, സീഡ് കോര്ഡിനേറ്റര് സിമി ജോസഫ്, ജീസസ് ജോസഫ്, കൊച്ചുറാണി ജേക്കബ്ബ് എന്നിവര് സംസാരിച്ച


 ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി നെടുങ്കണ്ടം കരുണ ആസ്പത്രിയില് സെന്റ് സെബാസ്റ്റ്യന്സ് യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങള് ഡോക്ടര്മാരെ ആദരിക്കുന്നു
  

July 02
12:53 2018

Write a Comment