കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ നടന്ന ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ.ജി.രാജുവിനെ ആദരിക്കുന്നു
ഡോക്ടേഴ്സ് ദിനം ആചരിച്ചു
കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ നടന്ന ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ.ജി.രാജുവിനെ ആദരിക്കുന്നു
കലക്കോട്: ഹരിതകേരളം മിഷനും മാതൃഭൂമി സീഡും ചേർന്ന് കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. ഗവ.രാമറാവു ആശുപത്രിയിലെ ആർ.എം.ഒ ഇൻചാർജായ ഡോ.ജി.രാജുവിനെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ ചെയർമാൻ ആർ.രാമചന്ദ്രൻപിള്ള അധ്യക്ഷതവഹിച്ചു.
പ്രഥമശിശ്രൂഷ, കാൻസർ ബോധവത്ക്കരണം, ഭക്ഷണശീലം, അമിതവണ്ണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ഡോ.രാജു കുട്ടികൾക്ക് ക്ലാസ്സെടുത്തു. വൈസ് പ്രിൻസിപ്പൽ എ.കെ.മിനി, അഡ്മിനിസ്ട്രേറ്റർ പി.രാജഗോപാലപിള്ള, ഡോ.ജി.രവീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് പി.എസ്.ജയചന്ദ്രൻ, സീഡ് ക്ലബ് കോർഡിനേറ്റർ ലീനാമണി.എസ് തുടങ്ങിയവർ സംസാരിച്ചു.

July 02
12:53
2018