SEED News

ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി

എളവള്ളി: ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി  പദ്ധതിയ്ക്ക് കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിൽ തുടക്കമായി. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഓരോ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. എളവള്ളി കൃഷി ഓഫീസർ ഇന്ദു ഉദ്ഘാടനം ചെയതു. പ്രിൻസിപ്പൽ ഡോ.വി.ബിന്ദു അധ്യക്ഷയായി.അസി. കൃഷി ഓഫീസർ വിജയശ്രീ, ഉഷ നന്ദകുമാർ, സീഡ് കോർഡിനേറ്റർ സോണിയ ജോർജ്, സുലഭ രവികുമാർ, പി.എൻ.ദിൽഷ, സഞ്ജയ് സന്തോഷ് എന്നിവർ പങ്കെടുത്തു. സ്കൂൾ അങ്കണത്തിൽ സീഡ് ക്ലബ് അംഗങ്ങൾ വൃക്ഷ തൈ നടീലും നടത്തി.

July 18
12:53 2018

Write a Comment

Related News