SEED News

മനുഷ്യരാശിയുടെ കുതിച്ച ചട്ടത്തിന്റെ ഓർമ്മ


പത്തനംതിട്ട: മനുഷ്യന്റെ പാദം ചന്ദ്രനിൽ തോട്ടത്തിന്റെ ആഘോഷവും ശാസ്ത്രലോകത്തിന്റെ കുതിപ്പിന്റെയും വാർഷികമായി നാളെ ചന്ദ്ര ദിനം. അപ്പോളോ 11 ൽ കയറി മനുഷ്യൻ ചന്ദ്രനെ കാൽചുവട്ടിലാക്കിയതിന്റെ ദിനം. 1969  ജൂലൈ 21 തിയതി സാറ്റേൺ ഫൈവ് എന്ന പടുകൂറ്റൻ റോക്കറ്റിൽ ചന്ദ്രന്റെ ഉപരിതലത്തിലേക്ക്  എത്തുന്നു. തുടർന്ന് ഉള്ളത് ചരിത്രം. നീൽ ആംസ്ട്രോങ്, മൈക്കിൾ കോളിൻസ്, ബസ് ആൽഡ്രിൻ എന്നിവരാണ് ചന്ദ്ര യാത്രയിൽ ഉണ്ടായിരുന്നത്. ചന്ദ്രന്റെ വിശേഷണങ്ങൾ അവിടെ നിന്നെ തുടങ്ങി. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ചന്ദ്ര യാത്രയുടെ  ഓർമ്മ പുതുക്കി കൊടുമൺ  എ ഐ എസ് ആർ വി ഗവ യു പി സ്കൂൾ ചന്ദ്ര യാത്രയുടെ പ്രസേൻറ്റേഷൻ സംഘടിപ്പിച്ചു. ചദ്ര യാത്രയുടെ തുടക്കം മുതൽ ഇന്നുവരെ  അതുകൊണ്ട്  കിട്ടിയ ഗുണങ്ങൾ എല്ലാം വിവരിച്ചുള്ള പ്രദര്ശനം കുട്ടികൾക്ക്  വേറിട്ട അനുഭവമായി. സ്കൂൾ സ്മാർട്ട് ക്ലാസ്സിൽ സംഘടിപ്പിച്ച  പ്രദർശനത്തിൽ സ്കൂൾ പി റ്റി എ അംഗങ്ങളും പങ്കെടുത്തു.

July 20
12:53 2018

Write a Comment