SEED News

സെന്റ് സ്റ്റീഫന്‌സ് പരിസരം ഹരിതാഭമാക്കാന് മാതൃഭൂമി സീഡ് ക്ലബ്ബ്


  പത്തനാപുരം സെന്റ് സ്റ്റീഫന്‌സ് ഹൈസ്‌കൂളില് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള് വൃക്ഷത്തൈ നടുന്നു 
പത്തനാപുരം : സെന്റ് സ്റ്റീഫന്‌സ് ഹൈസ്‌കൂള് പരിസരം ഹരിതാഭമാക്കാനുള്ള പദ്ധതിയുമായി മാതൃഭൂമി സീഡ് ക്‌ളബ്ബ് വിദ്യാർഥികള്. അധ്യാപകരും വിദ്യാർഥികളും ചേര്ന്ന് വൃക്ഷത്തൈകള് നട്ടുകൊണ്ട് വിദ്യാലയത്തിലെ ഈ വര്ഷത്തെ സീഡ് പ്രവര്ത്തനങ്ങള്ക്ക് തുടക്കംകുറിച്ചു.
പ്രകൃതിസംരക്ഷണ പ്രവര്ത്തനങ്ങള്ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള പ്രവര്ത്തനമാണ് ലക്ഷ്യമിടുന്നതെന്ന് സ്‌കൂള് സീഡ് കോഓര്ഡിനേറ്റര് സിനി വി.ജി. പറഞ്ഞു. പ്രഥമാധ്യാപകന് അലക്‌സ് ഡാനിയേല് വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ജി.സാം, വിബിന്ബാബു, ഫാ. സന്തോഷ്, സീഡ് ക്‌ളബ് അംഗങ്ങളായ ജീവന് വര്ഗ്ഗീസ്, ശ്രീഹരി, ശ്രീസൂര്യ, അനൂപ്, കെല്വിന് ജേക്കബ് എന്നിവര് പങ്കെടുത്തു.


July 24
12:53 2018

Write a Comment