SEED News

‘എന്റെ പ്ലാവ്, എന്റെ കൊന്ന’ പരിപാടിക്ക് തുടക്കംകുറിച്ചു

കൊടുവള്ളി: പുത്തൂർ ഗവ. യു.പി.സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ‘എന്റെ പ്ലാവ്, എന്റെ കൊന്ന’ പരിപാടിക്ക് തുടക്കമായി.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂപ്പർ അഹമ്മദ് കുട്ടി ഹാജി ഉദ്‌ഘാടനം നിർവഹിച്ചു.പ്രകൃതിസംരക്ഷണസന്ദേശം കുട്ടികളിൽ വളർത്തിയെടുക്കുന്നതിന് സീഡ് ക്ലബ്ബിന്റെ പ്രവർത്തനം കുട്ടികളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടിഎ. പ്രസിഡന്റ് പി.വി. സാദിഖ് അധ്യക്ഷനായി. മാതൃഭൂമി സോഷ്യൽ ഇനീഷ്യേറ്റീവ്സ് എക്സിക്യൂട്ടീവ് എം. വിനയചന്ദ്രൻ, വാർഡ് അംഗം അജിതകുമാരി, എസ്.എം.സി. ചെയർമാൻ പി. നാസർ, അഷ്റഫ് റൊയാഡ്, സ്കൂൾ ലീഡർ ഷാഫി, കെ.വി. അബ്ദുൽ നാസർ, പി.എ. ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു

July 29
12:53 2018

Write a Comment

Related News