SEED News

കലാമിന്റെ സന്ദേശം പകർന്ന് നേതാജിയുടെ ആദരം...

പ്രമാടം: അവധിക്ക് പകരം അധിക ജോലി എന്ന കലാം ജി യുടെ സന്ദേശം നെഞ്ചിലേറ്റി വിദ്യാർത്ഥികളും അദ്ധ്യാപകരും കോടതി വളപ്പും സിവിൽ സ്റ്റേഷൻ പരിസരവും ശുചീകരിച്ചു. നേതാജി എച്.എസ്.എസ് സ്കൂളിലെ സീഡ് ക്ലബ് കുട്ടികളാണ് പരിസര  സൂചികരണത്തിൽ ശ്രദ്ധ  ചെലുത്തിയത്. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ അധ്യാപകരും അനദ്ധ്യാപകരും അടങ്ങുന്ന സംഘമാണ് സൂചികരണ പ്രവർത്തനത്തിനായിട്ട് ഇറങ്ങിയത്. പത്തനംതിട്ട സിവിൽ സ്റ്റേഷൻ പരിസരമാണ് കുട്ടികളെ വ്യതിയാക്കിയത്.  വിദ്യാർത്ഥികളുടെ മാതൃകാ പ്രവർത്തനം കണ്ട് ജില്ലാ ജഡ്ജി ചേമ്പറിൽ വിളിച്ച് അനുമോദിച്ചു.

July 29
12:53 2018

Write a Comment

Related News