SEED News

ഭക്ഷ്യമേളയിൽ നാട്ടുമാഞ്ചോട്ടിലും എന്റെ പ്ലാവും.

മഞ്ഞാടി: രുചികരമായ രസക്കൂട്ടുകളുടെ കാഴ്ചയായി മഞ്ഞാടി സ്കൂൾ. നാവിൽ വെള്ളമൂറുന്ന വിഭവങ്ങൾ കാണാനും അറിയുവാനുമായി  നിരവധിപേർ സ്കൂളിലേക്ക് ഒഴുകിയെത്തി. ക്ലാസ്സ്മുറി ഒരു കാലവറയാക്കി മാറ്റി മഞ്ഞാടി എം.റ്റി.എസ്.എസ്. യു.പി. സ്കൂൾ  തളിർ  സീഡ് ക്ലബ് അംഗങ്ങൾ. എന്റെ പ്ലാവ് എന്റെ കൊന്ന എന്ന പദ്ധതിയും നാട്ടുമാഞ്ചോട്ടിൽ  എന്ന പദ്ധതിയും സംയോജിപ്പിച്ചു  സ്കൂളിൽ ഭക്ഷ്യമേള നടത്തി. കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ഒരുപോലെ പങ്കെടുത്ത  ഭക്ഷ്യമേള വിവിധ് വിഭവങ്ങളാൽ  സമൃദ്ധമായിരുന്നു. രുചിയുടെ രസക്കൂട്ടുകളുടെ ഒരു മായികലോകമായിമാറി ഭക്ഷ്യമേള. ആരുടെ വിഭവമാണ് മുന്നിൽ എന്ന ചർച്ചയായിരുന്നു അധ്യാപകരിലും, വിദ്യാർത്ഥികളിലും, രക്ഷിതാക്കളും. മാങ്ങയും  ചക്കയും കൊണ്ട്  ഉണ്ടാക്കാവുന്ന  വിഭവങ്ങളുടെ പേരുകൾ  തന്നെ വത്യസ്തങ്ങളായിരുന്നു. നൂറിൽ പരം വിഭവങ്ങളാണ് ചക്കയിലും മാങ്ങയിലുമായി കാഴ്ചക്കാർക്കായി  നിരന്നത്. ചക്ക കൊണ്ട് ഗുലാബ് ജാം, സിപ് അപ്പ്, ഉണ്ണിയപ്പം മുതൽ സാദാ പുഴുക്ക്  വരെ ഉണ്ടായിരുന്നു വിഭവത്തിൽ. കണ്ണിമാങ്ങ, ഉപ്പുമാങ്ങ, മാങ്ങാ അച്ചാർ എന്നിവയും മുന്നിട്ട് നിന്നു. പങ്കെടുത്തവർക്ക് അവ വിലകൊടുത്തു ലഭ്യമാക്കുന്ന രീതിയിൽ സംഘടിപ്പ്പിക്കണം എന്നെ പങ്കെടുത്തവരിൽ അധികവും അഭിപ്രായപെട്ടു. സ്കൂൾ ഹെഡ്മിസ്ട്രെസ്സിന്റെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് സീഡ് ക്ലബ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.

July 29
12:53 2018

Write a Comment