SEED News

സീഡ് റിപ്പോർട്ടർ ശില്പശാല ഇന്ന്

 കൊച്ചി : സ്കൂളിൽ പഠിക്കുമ്പോൾ തന്നെ റിപ്പോർട്ടറായി "തിളങ്ങണോ" ? അങ്ങനെ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മാതൃഭൂമി സീഡ് അവസരമൊരുക്കുന്നു.   സീഡ്  റിപ്പോർട്ടർ പരിശീലനക്കളരിയിൽ  ദൃശ്യ, പത്ര മാധ്യമ റിപ്പോർട്ടിങ്ങിനെക്കുറിച്ച് പഠിക്കാം. മികച്ച റിപ്പോർട്ടുകൾ തയ്യാറാക്കി പ്രതിഭ തെളിയിക്കുകയുമാവാം. പരിസ്ഥിതി, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ വാർത്തകൾ എഴുതുകയാണ്  സീഡ് റിപ്പോർട്ടറുടെ ചുമതല.  തിരഞ്ഞെടുക്കപ്പെടുന്ന റിപ്പോർട്ടുകൾ മാതൃഭൂമി പത്രത്തിലോ ചാനലിലോ വരും. പരിശീലന പരിപാടി  ഇന്ന് രാവിലെ 9.30ന്  കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വെച്ച് നടക്കും.  സ്കൂളിലെ സീഡ് അധ്യാപക കോ ഓർഡിനേറ്റർമാർ തിരഞ്ഞെടുക്കുന്ന ഒരു വിദ്യാർത്ഥിക്ക് ശില്പശാലയിൽ പങ്കെടുക്കാം.  പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സീഡ് റിപ്പോർട്ടർ ഐ.ഡി കാർഡും, സർട്ടിഫിക്കറ്റും ലഭിക്കും:

August 04
12:53 2018

Write a Comment

Related News