ഓയൂർ പടിഞ്ഞാറെ ജങ്ഷനിൽ കാറ്റാടി റോഡിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകുന്നു
ഓയൂരിൽ കുടിവെള്ള പൈപ്പ് പൊട്ടുന്നത് പതിവാകുന്നു
ഓയൂർ : ഓയൂരിലും പരിസരപ്രദേശത്തും ജപ്പാൻകുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നത് തുടർക്കഥയാകുന്നു. ഓയൂർ പടിഞ്ഞാറെ ജങ്ഷനിൽ കാറ്റാടി റോഡിലാണ് സ്ഥിരമായി പൈപ്പ്‌പൊട്ടൽ നടക്കുന്നത്. ഇവിടെ മാസത്തിൽ രണ്ടും മൂന്നും തവണ പൈപ്പുകൾ പൊട്ടി ജലം പാഴാവുകയാണ്.
അധികൃതരെ അറിയിച്ചാൽ ദിവസങ്ങൾ കഴിഞ്ഞുമാത്രമാണ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുന്നത്. മാത്രമല്ല പരാതിപ്പെടാനുള്ള ടോൾഫ്രീ നമ്പരിൽ വിളിച്ചാൽ ഒരു പ്രതികരണവുമില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തി കുടിവെള്ളനഷ്ടം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അനിരുദ്ധ് എസ്.എസ്.
സീഡ് റിപ്പോർട്ടർ
കെ.പി.എം.എച്ച്.എസ്.എസ്.
ചെറിയവെളിനല്ലൂർ
August 09
12:53
2018