SEED News

ഇല; ഇലയറിവുമേള

പഴയകാലത്തിന്റെ ഇലക്കറിസമൃദ്ധിയെ ഓർമിപ്പിച്ചുകൊണ്ട് ഏറ്റുകുടുക്ക എ.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബും ഏറ്റുകുടുക്ക ഒന്നാം വാർഡ് കുടുംബശ്രീ എ.ഡി.എസും ചേർന്ന് സ്കൂളിൽ ഇലയറിവുമേള നടത്തി.
മുന്നൂറോളം കുട്ടികളാണ് വൈവിധ്യമാർന്ന ഇലക്കറികൾ കൂട്ടി സദ്യയുണ്ടത്. താള്, തവര, ചേനയില, പയറില, മുരിങ്ങയില, കൊടുത്തൂവ, ചുവന്ന ചീര, ചെഞ്ചിര, പച്ചച്ചീര, വസള, തഴുതാമ, കുടങ്ങൻ ഇല, മത്തനില, കുമ്പളം ഇല, പയർ ഇല, കോവൽ ഇല, പൊന്നാംങ്കണ്ടി, സാമ്പാർ ചീര, സൗഹൃദ ചീര എന്നിവ ഉപയോഗിച്ചുള്ള കറികളാണ് സദ്യയിൽ വിളമ്പിയത്. പുതിയകാലത്ത് തീൻമേശയിൽനിന്ന്‌ അപ്രത്യക്ഷമായ ഇലകളുടെ ഗുണവും രുചിയും കുട്ടികൾ അനുഭവിച്ചറിഞ്ഞു. 
കുടുംബശ്രീ മിഷൻ അസി. ജില്ലാ കോഓർഡിനേറ്റർ സി.എ.അഖിലേഷ് മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം.വി.സുനിൽകുമാർ, പ്രഥമാധ്യാപിക പി.യശോദ, കുടുംബശ്രീ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ കെ.വി.ദീപ്തി, ബി.ശോഭന, പി.ജിഷ, എൻ.ഭരതകുമാർ, ടി.തമ്പാൻ, ബിന്ദു രമേശൻ, സീഡ് കോഓർഡിനേറ്റർ കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

August 10
12:53 2018

Write a Comment

Related News