reporter News

ജല സ്രോതസ്സുകൾക്കു പകരം പ്ലാസ്റ്റിക്കിന്റെ സ്രോതസ്സ്

ജല സ്രോതസ്സുകൾക്കു പകരം പ്ലാസ്റ്റിക്കിന്റെ സ്രോതസ്സ് 
പത്തനംതിട്ട: മനുഷ്യന്  അത്യാവശ്യം വേണ്ട ജലത്തെ സംരക്ഷിയ്ക്കാൻ നമുക്കാവുന്നില്ല. മഴ അതി ശക്തിയായി പെയ്തതിനെ ശേഷം  ചുറ്റുമുള്ള പുഴയിൽ നമ്മുക്കെ അത്  കാണാൻ  സാധിക്കും. മനുഷ്യന്റെ വലിച്ചെറിയുന്ന സംസക്കാരത്തിന്റെ നേർക്കാഴ്ചകളാണ് ഈ പുഴകൾ. വെള്ളം താഴ്ന്നു കഴിഞ്ഞാൽ പുഴയുടെ അരികത്തുള്ള മരങ്ങളുടെ ചില്ലകളിൽ പ്ലാസ്റ്റിക് വസ്തുക്കൾ വന്നു കൂടുന്നു. പല കാലങ്ങളിലായി നമ്മൾ വലിച്ചെറിഞ്ഞവയെ വെള്ളം ഒഴുക്കി കൊണ്ട് പോകുന്നു. അവ ചെന്നെ ചേരുന്നതോ അറബിക്കടലിലെ. ഇതുമൂലം കടലിലെ ജീവ ജാലങ്ങളുടെ ആവാസവ്യവസ്ഥ തഖ്‌അലം തെറ്റുന്നു. ഇനിയും മനുഷ്യൻ ഇത്തരത്തിൽ വലിച്ചെറിയാൻ തുടർന്നാൽ ഭൂമി പ്ലാസ്റ്റിക്ക് മാത്രമായി മാറും. വലിച്ചെറിയുന്ന സംസ്ക്കാരം മാറി ഉപയോഗ സോന്യമായതിനെ ഒരു സ്ഥലത്തു സംരെക്ഷിച് അവയെ കൃത്യമായി നശിപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. ഇനിയും നമ്മുക്ക് 
സമയം ഉണ്ട് ഈ പുഴകളെയും ഭൂമിയെയും  രക്ഷിക്കാൻ.

ആരതി.വി
സെന്റ്.മേരീസ് എച്.എസ്.
മൈലപ്ര

August 10
12:53 2018

Write a Comment