കാടുകളില്‍ കളയല്ലേ കയ്യിലെ മാലിന്യ കവര്‍
എളനാട്ടിലെ കാടുകളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറയുന്നു.കാടിനു നടുവിലൂടെയുള്ള പാതയോരത്തിനു ഇരുവശവും പ്ലാസ്റ്റിക്ക് കവറുകളിലും,ചാക്കിലും കെട്ടിയ മാലിന്യങ്ങള്‍ കുമിഞ്ഞു കിടക്കുകയാണ്.വീടുകളിലെ മാലിന്യങ്ങള്‍ മുതല്‍ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ വരെ തള്ളുന്നുണ്ടിവിടെ.പ്ലാസ്റ്റിക്ക് കവറുകളിലെ അവശിഷ്ടങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചു വലിക്കുന്നതും പതിവു കാഴ്ചയാണിവിടെ.മഴക്കാലമായതോടെ ഈ മാലിന്യങ്ങള്‍ വെള്ളത്തില്‍ കലര്‍ന്ന് കാടുകളിലെ അരുവികളിലൂടെ നാട്ടിന്‍പുറങ്ങളിലെക്കുമെത്തുന്നുണ്ട്.കാടുകളിലെ മാന്‍ ഉള്‍പ്പെടെയുള്ള ജീവികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അറിയാതെ അകത്താക്കുന്നുണ്ട്.ഇത് അവയുടെ ജീവനു തന്നെ ഭീഷണിയുമാണ്.ആളൊഴിഞ്ഞ പ്രദേശങ്ങളായതിനാല്‍ വാഹനങ്ങളില്‍ എത്തിയാണ് മാലിന്യം തള്ളുന്നത്.കാടുകളിലും പാതയോരത്തും മാലിന്യ നിക്ഷേപം നടത്തുന്നവരെ പിടികൂടി കര്‍ശന ശിക്ഷ നല്‍കാത്ത പക്ഷം ഇവിടെ മാലിന്യകൂമ്പാരങ്ങളായി മാറുന്നതിന് അധികം കാലം കഴിയേണ്ടി വരില്ല.
ഹെന്ന ഹസ്ന
സീഡ് റിപ്പോർട്ടർ
സെന്റ് ജോൺസ് ഹൈസ്ക്കൂൾ എളനാട് .
August 14
12:53
2018