reporter News

പ്രകൃതി കോപിച്ച വഴിയിൽ.....സീഡ് റിപ്പോർട്ടർ : പാർഷതി എസ് മോഹൻ

ഉരുൾപൊട്ടിയ ഭൂമിയും പ്രളയം മുക്കിയ നാടും കണ്ടറിഞ്ഞ്‌ വിദ്യാർഥികളുടെ യാത്ര. കൂത്തുപറന്പ്‌ ഹയർ സെക്കൻഡറി സ്കൂൾ സീഡ്‌- പരിസ്ഥിതി ക്ളബ്‌ അംഗങ്ങളാണ്‌ യാത്രയിൽ പങ്കെടുത്തത്‌. 
  കൊട്ടിയൂർ, പാൽച്ചുരം, നെല്ലിയോടി, ആറളം, കീഴ്‌പ്പള്ളി, അയ്യൻകുന്ന്, കരിക്കോട്ടക്കരി, പാറക്കാമല, കച്ചേരിക്കടവ്, ബാരാപോൾ, കൂട്ടുപുഴ, കൂർഗ് എന്നിവിടങ്ങളാണ്‌ വിദ്യാർഥികൾ സന്ദർശിച്ചത്‌. 
  കൊട്ടിയൂർ കണ്ടപ്പനയിലെ നെല്ല്യോടിയിലെ ഉരുൾപൊട്ടിയ സ്ഥലങ്ങളും ഭൂമി വിണ്ടുകീറിയതും കണ്ടപ്പോൾ കുട്ടികൾ വിഹ്വലരായി.
   പരിസ്ഥിതി സമിതി ജില്ലാ െസക്രട്ടറി ഭാസ്കരൻ വെള്ളൂരി​െന്റ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ്‌ പഠനയാത്രയിൽ ഉണ്ടായിരുന്നത്‌.

.സീഡ് റിപ്പോർട്ടർ : പാർഷതി എസ് മോഹൻ

September 06
12:53 2018

Write a Comment