ഭരണിക്കാവിന് എന്തിനിങ്ങനെയൊരു ബസ് സ്റ്റാൻഡ്
ഭരണിക്കാവ് : പേര് ബസ് സ്റ്റാൻഡ്. യാത്രക്കാർക്ക് ഒരു പ്രയോജനവുമില്ല. മൂന്നുവർഷത്തിലധികമായി ഭരണിക്കാവിൽ ബസ് സ്റ്റാൻഡ് സ്ഥാപിച്ചിട്ട്. എന്നാൽ ഇത് വേണ്ട രീതിയിൽ പ്രയോജനപ്രദമാകുന്നില്ല. ബസുകൾ ഇവിടെ കാണുന്നത് അപൂർവ സമയങ്ങളിലാണ്.
തെരുവുനായ്ക്കളുടെ വാസസ്ഥാനമാണിവിടം. കന്നുകാലികളേയും മറ്റും കെട്ടാനുപയോഗിക്കുന്നതും ഇവിടമാണ്. ഭരണിക്കാവ് ജങ്ഷനിൽ ബസ് കയറാൻ വരുന്നവരുടെ അവസ്ഥ പരമദയനീയമാണ്. കടകളുടെ മുന്നിലാണ് ഇപ്പോൾ ബസ് കാത്തിരിക്കേണ്ടത്.
ബസിറങ്ങി അടുത്ത ബസിൽ കയറണമെങ്കിൽ ഓടണം. ഓടിയെത്തുമ്പോഴേക്കും ആ ബസ് പോയിക്കഴിഞ്ഞിരിക്കും.
ജങ്ഷനിൽ എപ്പോഴും വലിയ തിരക്കും ഗാതഗതക്കുരുക്കുമാണ്.
ഇത് ഒഴിവാക്കാൻ ബസ് സ്റ്റാൻഡ് പ്രവർത്തനസജ്ജമാക്കണം.
രേഷ്മ കൃഷ്ണൻ,
സീഡ് റിപ്പോർട്ടർ
(എസ്.എൻ.ജി.ഡി. വി.എച്ച്.എസ്.എസ്., കുഴിക്കലിടവക, പാങ്ങോട്)
September 10
12:53
2018