reporter News

പാതയോരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു

കോടഞ്ചേരി: വേളങ്കോട് ശാന്തിനഗർ ഭാഗത്ത് വഴിയരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. പ്ലാസ്റ്റിക് പാഴ്വസ്തുക്കളും അറവുശാലകളിൽ നിന്നുള്ള മാലിന്യവുമെല്ലാം നിറയുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.ചാക്കിൽക്കെട്ടി മാലിന്യം റോഡരികിലിടുന്നുണ്ട്. വഴിയാത്രക്കാരായ കുട്ടികളുൾപ്പെടെയുള്ളവരാണ് ഇതുകാരണം ഏറെ വലയുന്നത്. ഇതിനുപുറമെ ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നുമുണ്ട്. ഇതുകാരണം കൊതുകുപെരുകാനും പകർച്ചവ്യാധികൾ പടരാനും സാധ്യതയുണ്ടെന്ന് പ്രദേശത്തുള്ളവർ പറഞ്ഞു.മാലിന്യം തള്ളുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കാനും പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനും അധികൃതർ തയ്യാറാകണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.


കെ. ബെന്നറ്റ് സൂസൻ സൈമൺ

മാതൃഭൂമി സീഡ് റിപ്പോർട്ടർ

(സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് മീഡിയം സ്കൂൾ)

September 15
12:53 2018

Write a Comment