അപകടം ക്ഷണിച്ചുവരുത്തി തകർന്ന സൈൻ ബോർഡുകൾ
ചാലപ്പുറം പോസ്റ്റോഫീസ് ഭാഗത്തുനിന്ന് എം.സി.സി. സ്റ്റോപ്പിലേക്കുള്ള റോഡിൽ ട്രാഫിക് സൈൻ ബോർഡുകൾ തകർന്നത് അപകടം ഉണ്ടാക്കുന്നുവെന്ന് ആക്ഷേപം.ചാലപ്പുറം സ്കൂളിന് സമീപത്തും തളി ക്ഷേത്രത്തിലേക്ക് പോകുന്ന ഭാഗത്തുമെല്ലാം ബോർഡുകളുടെ സ്റ്റാൻഡ് തകർന്നിട്ടുണ്ട്. ചാലപ്പുറത്ത് പുതിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പഴയത് അവിടെ തന്നെ കിടക്കുകയാണ്.സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഇതുവഴി പോകുന്നത്. ചാലപ്പുറം ഗവ. ഗണപത് സ്കൂൾ, ഗണപത് ബോയ്‌സ് സ്കൂൾ, സാമൂതിരി സ്കൂൾ, ഗവ. അച്യുതൻ ഗേൾസ് സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളെല്ലാം ഇതുവഴിയാണ് പോകുന്നത്. തകർന്ന് സ്റ്റാൻഡുകൾ മാറ്റാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം.
കെ. സ്തുതി
സീഡ് റിപ്പോർട്ടർ
(ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ)
September 20
12:53
2018