reporter News

മാലിന്യക്കുപ്പയല്ല ഈ തോട്‌; സീഡ്‌ റിപ്പോർട്ടർ സിയ ഫർഹ ആർ.കെ.യു.പിസ്കൂൾ, പാലോട്ടുവയൽ

വളപട്ടണം വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡിന് സമീപത്ത്‌ മാലിന്യം തള്ളുന്നത്‌ ദുരിതമാകുന്നു. വളപട്ടണം പുഴയുമായി ബന്ധപ്പെട്ടു കിടക്കുന്ന തോട്ടിലാണ്‌ മാലിന്യം തള്ളുന്നത്. മൂക്കുപൊത്താതെ ഈ പരിസരത്തുകൂടി യാത്രചെയ്യാൻ കഴിയില്ല. 
  വേലിയേറ്റസമയത്ത് മാലിന്യം പുഴയിലേക്ക് ഒഴുകും. അറവുമാലിന്യം, ആഘോഷപരിപാടികളുടെ മാലിന്യം, വീടുകളിലെ മാലിന്യം തുടങ്ങിയവയാണ്‌ ഇവിടെ തള്ളുന്നത്‌. 
   ആറുവർഷംമുന്പ്‌ വിദ്യാർഥികൾ പരിസ്ഥിതിസമിതിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് കമ്പിവേലി കെട്ടിയിരുന്നു. വേലി തകർത്താണ്‌ ഇപ്പോൾ മാലിന്യം തള്ളുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന്‌ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌.

സീഡ്‌ റിപ്പോർട്ടർ
സിയ ഫർഹ
ആർ.കെ.യു.പിസ്കൂൾ,  പാലോട്ടുവയൽ

September 21
12:53 2018

Write a Comment