reporter News

ശ്വാസം മുട്ടി ജനങ്ങൾ

പുനലൂർ: കോക്കാട് - പുനലൂർ ബൈപാസിൽ മാലിന്യകൂമ്പാരനിക്ഷേപം നിറഞ്ഞതിനാൽ യാത്രക്കാർ ശ്വാസമടക്കിപിടിച്ചാണ് ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്നത്, ഈ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യം കാരണം യാത്രക്കാർക്കും നാട്ടുകാരിൽ പലർക്കും നായയുടെ കടിയേറ്റിട്ടുണ്ട്. ദുർഗന്ധം മൂലം അടുത്തുള്ള റബർ കർഷകർക്ക് ടാപ്പിംഗ് നടത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. ഗ്രാമപഞ്ചായത്ത് അധികൃതർ പലതവണ വുത്തിയാക്കലുകളും നിർദ്ദേശങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം കാറ്റിൽ പറപ്പിച്ചു കൊണ്ട് അസംസ്കൃത വസ്തുക്കൾ മുതൽ ഗൃഹമാലിന്യങ്ങൾ വരെ വലിച്ചെറിയുന്ന ഒരു സ്ഥലമായി മാറിയിരിക്കുന്നു ഇവിടം. ആയതിനാൽ കോക്കാട് നിന്ന് പുനലൂരിലേക്കുള്ള എളുപ്പമാർഗമായ കോക്കാട് പുനലൂർ പാതയോരത്തുകൂടി യുള്ള യാത്രക്കാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഗുരുതരമായ പരിസ്ഥിതി പ്രശ്നത്തിലേക്ക് വഴിതെളിക്കും.

സീഡ് റിപ്പോർട്ടർ
അഭിജിത്ത് S
ഗവ.യു.പി.സ്കൂൾ

September 21
12:53 2018

Write a Comment