reporter News

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

കോഴിക്കോട്: മൂരിയാട് ജങ്ഷന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മൂന്ന് മാസത്തോളമായി വെള്ളം പുറത്തേക്കൊഴുകാന്‍ തുടങ്ങിയിട്ട്.
പ്രളയക്കെടുതത്തിക്ക് ശേഷം പല ഭാഗങ്ങളിലും കുടിവെള്ളത്തിന് ബുദ്ധിമുട്ടുമ്പോഴാണ് ഈ അനാസ്ഥ. പല സ്ഥലങ്ങളിലും കിണറുകളില്‍ പോലും വെള്ളം വറ്റുന്നു. വെള്ളം കെട്ടിനില്‍ക്കുന്നതോടൊപ്പം ഇവിടെ റോഡില്‍ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. 
പ്രദേശത്തുള്ളവര്‍ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

ആദില ജാസ്മി 
സീഡ് റിപ്പോർട്ടർ 
ചാലപ്പുറം ഗവ. ഗണപത് ഗേൾസ് എച്ച്. എസ്. എസ്.

September 22
12:53 2018

Write a Comment