reporter News

ഈ പൂന്തോട്ടത്തിൽ ഇനി മാലിന്യം തള്ളരുത്

കോഴിക്കോട്: ബിലാത്തികുളം ബി.ഇ.എം. സ്കൂളിന്റെ മുമ്പിലെ ഒഴിഞ്ഞ സ്ഥലം കണ്ടാൽ ഇപ്പോൾ ആരും കൗതുകത്തോടെ നോക്കും . മുൻപ് മാലിന്യം കുന്നുകൂടി കിടന്ന സ്ഥലം ഇപ്പോൾ ഭംഗിയുള്ള പൂന്തോട്ടമാണ്.

ബിലാത്തികുളം സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നാലുമണിക്കൂറിലധികം പണിപ്പെട്ടാണ് ഇവിടം വൃത്തിയാക്കിയത്. പല തവണ ഗ്രീൻസ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പല തവണ ശുചീകരിച്ചിരുന്നു. എന്നാൽ പിന്നെയും ആളുകൾ മാലിന്യം തള്ളി. തുടർന്നാണ് പണിമുടക്ക് ദിവസം വിദ്യാർഥികൾ വൃത്തിയാക്കാൻ ഇറങ്ങിയത്.

സ്കൂളിലുള്ള മഞ്ഞമുളകൊണ്ട് പൂന്തോട്ടത്തിന് മനോഹരമായ വേലിക്കെട്ടുകളും നിർമിച്ചു. മാലിന്യത്തിൽനിന്ന് കിട്ടിയ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ചെടിച്ചട്ടിയുമുണ്ടാക്കി. ശുചീകരണം ആരംഭിച്ചപ്പോൾ കണ്ടുനിന്ന നാട്ടുകാരും കൂടെ ചേർന്നു.

അലൻ കെ.പി.

(ഏഴാം ക്ലാസ്, സീഡ് റിപ്പോർട്ടർ)

ബി ഇ എം യൂ പി സ്കൂൾ ബിലാത്തികുളം 

September 24
12:53 2018

Write a Comment