SEED News

സാമൂഹിക പ്രതിബദ്ധതയിലേക്ക് നീളുന്ന ശുചിത്വ വഴികളിലൂടെ സജീവം

സാമൂഹിക പ്രതിബദ്ധതയിലേക്ക് നീളുന്ന ശുചിത്വ വഴികളിലൂടെ സജീവം-  മഡോണ എ യു.പി.എസ് കാസറഗോഡ് 

കാസറഗോഡ് :കാസറഗോഡ് റയിൽവേ സ്റ്റേഷന്റെ പരിസരം വൃത്തിയാക്കിക്കൊണ്ട് മഡോണ എ യു.പി.എസ് കാസറഗോഡ് .ശുചിത്വ  വാരത്തിനു മുന്നോടിയായി 'സ്വച്ഛ് ഭാരത് ' ആശയത്തോടു ചേർന്ന് സീഡ് കോ ഓർഡിനേറ്റർമാരായ സുജാത, ജോമി കെ.ജോൺ എന്നിവരുടെ നേതൃത്വത്തിൽ സീഡ് കൂട്ടുകാർ ശുചിത്വം മഹത്വമെന്ന ആശയം വിദ്യാലയത്തിനപ്പുറത്തേക്ക് സ്വന്തം ഉത്തരവാദിത്വമാകണമെന്ന കാഴ്ചപ്പാടിനു പൊന്നഴകു നൽകി മാതൃകയാവുകയാണ്.  ബഹു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്ന സീഡ് വിദ്യാർത്ഥികളെ അഭിനന്ദിച്ചു. ഈ മഹത്തായ ദൗത്യത്തിനു മനവും കരവും ചേർത്ത കൂട്ടുകാർക്ക് സീഡ് റിപ്പോർട്ടർ ശ്രീലക്ഷ്മി പി നായർ നന്ദി പറഞ്ഞു.തുടർന്ന് തങ്ങൾ നിർമിച്ച ശുചിത്വസന്ദേശ പോസ്റ്ററുകൾ പ്രദർശിപ്പിച്ചും ചിലത് അവിടവിടെ സ്ഥാപിച്ചിട്ടുമാണ് കുട്ടികൾ മടങ്ങിയത്.

September 29
12:53 2018

Write a Comment

Related News