മാലിന്യം നീക്കി അധികൃതര്‍ നടപടി സീഡ് റിപ്പോര്‍ട്ടര്‍ വാര്‍ത്തയെത്തുടര്‍ന്ന്
കൊച്ചി: തമ്മനം പുല്ലേപ്പടി പാലത്തിലെ പ്രളയനാന്തര മാലിന്യം നീക്കി നഗരസഭ അധികൃതര്‍. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജോ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കം ചെയ്ത്. ജില്ലാ ശുചിത്വ മിഷനും ,നളന്ദ പബ്ലിക് സ്‌കൂളിലെ സീഡ് അംഗങ്ങളും വൃത്തിയാക്കലിന് നേതൃത്വം നല്കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നിരവധി യാത്രക്കാരും ആശ്രയിക്കുന്ന പ്രധാന റോഡായ തമ്മനത്തെ മാലിന്യം അധികൃതര്‍ നീക്കം ചെയ്യുന്നില്ലയെന്നത് സീഡ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്കിയിരുന്നു. ഈ വാര്‍ത്ത ശ്രദ്ദേയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ മാലിന്യം നീക്കം ചെയ്യാന്‍ മുന്‍കൈയെടുത്തതും സ്‌കൂള്‍ സീഡ് ക്ലബ്ബിനെ ദൗത്യത്തില്‍ പങ്കാളികളാക്കിയതും
October 05
12:53
2018