reporter News

പാണ്ഡി മൂലക്കു പിന്നാലെ പഞ്ചപാണ്ഡവ കുളവും മാലിന്യ കൂമ്പാരമാകുന്നു


    മാന്യ : നൂറ്റാണ്ടുകൾ പഴക്കമുള്ള മാന്യ കൊല്ലങ്കാനയിലെ പഞ്ചപാണ്ഡവ കു ളം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി.  ഭീമൻ ഒരു കൊട്ട മണ്ണെടുത്ത് നിർമ്മിച്ചതാണ് ഈ കുളമെന്നാണ് വിശ്വാസം.  മായിപാടി രാജ വംശത്തിന് കീഴിലായിരുന്ന ഈ കുളം പിന്നീട് നവീകരിക്കുകയും ജലസേചനത്താനായി ഈ കുളത്തെ മാറ്റുകയും ചെയ്തിരുന്നു. . ഫോറസ്റ്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 4 ഏക്കർ സ്ഥലത്തോടു ചേർന്നാണ് ഈ കുളം സ്ഥിതി ചെയ്യുന്നത്.
  ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് ഈ കുളം നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ഒരു കോടി തൊണ്ണൂറ്റിയെട്ടു രൂപ ലാപ്സ് ആവുകയാണുണ്ടായത്.
       ഇന്ന് ഈ കുളം സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും കേന്ദ്രമായി മായിരിക്കുകയാണ്.  ഭക്ഷണാവശിഷ്ടങ്ങളും മദ്യകുപ്പികളും കുളത്തിലേക്ക് വലിച്ചെറിഞ്ഞ് കുളം മലിനമായിരിക്കുകയാണ്.  ഈ കുളം സംരക്ഷിച്ച് നാട്ടുകാർക്ക് കുടിക്കാനും ജലസേചനത്തിനും ഉപയോഗിക്കാൻ യോഗ്യമാക്കണമെന്നാണ് മാന്യ  സ്കൂൾ സീഡ് ക്ലബ്ബിന് ആവശ്യപ്പെടാനുള്ളത്.


         പി.വി.ദേവനന്ദ
         സീഡ് റിപ്പോർട്ടർ
       ജെ. എ. എസ്. ബി. സ്കൂൾ      മാന്യ        

October 06
12:53 2018

Write a Comment