SEED News

കാലാവസ്ഥാമാറ്റവും കീടബാധയും

മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ഇക്കോ ക്ലബും ഭൂമിത്ര സേന ക്ലബും കാലാവസ്ഥാമാറ്റവും കീടബാധയും എന്ന വിഷയത്തിൽ സെമിനാറും പ്രദർശനവും നടന്നു. 
വാഴയിലപ്പുഴു കറുത്ത കമ്പിളിപ്പുഴു എന്നിവയുടെ ജീവിത ചക്രങ്ങളിലൂടെ പ്രദർശനവുംനടന്നു. രണ്ടുവർഷങ്ങളിൽ മഴ കുറവായതിനാൽ കീടബാധ കൂടിയിരുന്നു. ഇതുമൂലം വാഴക്കൃഷി നശിച്ചിരുന്നു. വാഴക്കർഷകരെ പ്രതികൂലമായി ബാധിച്ചു. ഈ വർഷം കാലവർഷം കൂടുതലായി കിട്ടിയപ്പോൾ കീടബാധ വളരെ കുറഞ്ഞു. കൂടുതൽ മഴകാരണം ഭൂരിഭാഗം കീടങ്ങൾക്കും അവയുടെ ജീവിതചക്രം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അതിജീവിശേഷി കുറയുകയും ജൈവസംഖ്യ കുറയുകയും ചെയ്തതായി പഠനത്തിൽ മനസ്സിലായി. സ്കൂൾ പരിസരത്തെ വാഴയിലപ്പുഴു, കറുത്ത കമ്പിളി പുഴു എന്നിവയെ ലാബിൽ വളർത്തിയാണ് പഠനം. പ്രഥമാധ്യാപകൻ പി.ഭരതൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കെ.വി.മഹേഷ് അധ്യക്ഷത വഹിച്ചു. എ. ഷഫീക്ക്, സി.ടി. ബിന്ദു, സീഡ് കോ ഓർഡിനേറ്റർ പി.വി.പ്രഭാകരൻ, വിദ്യാർഥികളായ എം.പി.ഉണ്ണികൃഷ്ണൻ, ടി. മിഥുൻ ബാബു, വി.പി.സനീഷ എന്നിവർ പ്രസംഗിച്ചു.

October 13
12:53 2018

Write a Comment

Related News