SEED News

പ്രപഞ്ചത്തിലെ ഓരോ ജീവിയും ഭൂമിയുടെ അവകാശികൾ

പ്രപഞ്ചത്തിലെ ഓരോ ജീവിയും ഭൂമിയുടെ അവകാശികൾ:  പ്രൊ:എം.എ റഹ്മാൻ

മാന്യ: പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിക്കിണങ്ങി ജീവിക്കാനും കുട്ടികളോട് പ്രൊ.. എം.എ.റഹ്മാൻ. മാന്യ ജ്ഞാനോദയ എ.എസ്.ബി സ്ക്കൂളിലെ സീഡ് ക്ലബ്ബ് തയ്യാറാക്കിയ 'വേര് ' എന്ന  ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഡോക്യുമെൻററി സംവിധായകനുമായ എം.എ.റഹ്മാൻ, 
  വിനു ബോവിക്കാനം സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൽ പ്രധാന വേഷമിട്ടിരിക്കുന്നത് കുമാരി ദേവനന്ദയാണ്. പ്രകൃതി നമുക്ക് വരദാനമായി നൽകിയ വിലമതിക്കാനാവാത്ത കുന്നും മരങ്ങളും പുഴയും തോടും മനുഷ്യന്റെ സ്വാർത്ഥ  താത്പര്യങ്ങൾക്ക്  വേണ്ടി ഉപയോഗിക്കുമ്പോൾ ഇല്ലാതാവുന്നത് വരും തലമുറയ്ക്കുള്ള ജൈവിക സമ്പത്താണ് എന്ന ഓർമ്മപ്പെടുത്തലാണ്  വേര് എന്ന ഈ ഹ്രസ്വചിത്രം. 
  പ്രഥമാധ്യാപകൻ ടി.ഗോവിന്ദൻ നമ്പൂതിരി അദ്ധ്യക്ഷനായ ചടങ്ങിൽ ജി.ബി വത്സൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. അനീഷ്, ശ്രീജ, വിനു ബോവിക്കാനം, പി.ടി.എ പ്രസിഡണ്ട് സതീശ, എം ആരാകിരൺ, നിത്യാനന്ദ ആർ ,  എം.വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.  ലൗ ഗ്രീൻ ഇക്കോ ക്ലബ്ബ് കൺവീനർ പി.വി.പ്രദീപൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രജു എസ്.എസ് നന്ദിയും പറഞ്ഞു.

November 03
12:53 2018

Write a Comment

Related News