SEED News

എൻ.കെ.ബി.എം.എ.യു.പി.സ്ക്കൂളിൽ ജൈവ കനി പദ്ധതി തുടങ്ങി.

നീലേശ്വരം: വിഷ രഹിത ഉച്ചഭക്ഷണം എന്ന ലക്ഷ്യവുമായി എൻ.കെ .ബി.എം.എ.യു.പി.സ്ക്കൂളിൽ ജൈവ കനി പദ്ധതി തുടങ്ങി.സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്വയം ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി തുടങ്ങിയത്.സ്ക്കൂളിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പത്ത് സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത് പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നീലേശ്വരം കൃഷിഓഫീസർ കെ.പി.രേഷ്മ നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ് എം അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപകൻ എ.വി.ഗിരീശൻ, മദർ പി.ടി.എ പ്രസിഡന്റ് ഷീബാ രാജു,പി വി പ്രദീപ്, ടി.രാജേഷ്, കെ.ടി.നജ്മുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഫോട്ടോനീലേശ്വരം എൻ.കെ - ബി.എം.എ യു പി സ്ക്കൂൾ ജൈവ കനി പദ്ധതി നീലേശ്വരം കൃഷി ഓഫീസർ കെ.പി.രേഷ്മ ഉദ്ഘാടനം ചെയ്യുന്നു.

November 26
12:53 2018

Write a Comment