എന്തിനാണ് ഈ മരണപ്പാച്ചിൽ?
പൂക്കോട്ടുപാടം: 'എന്തിനാണ് ആളുകളെക്കൊല്ലുന്ന ഈ മരണപ്പാച്ചിൽ? പത്തോ പതിനഞ്ചോ മിനിറ്റ് ലാഭിക്കാൻവേണ്ടി അപകടംവരുത്തിവെച്ചിട്ട് എന്താണ് കാര്യം?' അപകടങ്ങൾ പതിവായ വാണിയമ്പലം - പൂക്കോട്ടുപാടം റോഡിൽ കുറച്ചുനേരം നിന്നാൽ ഇപ്പറഞ്ഞത് സത്യമാണെന്ന് ആർക്കും ബോധ്യപ്പെടും.
അമിതവേഗത്തിൽ ഒരു നിയന്ത്രണവുമില്ലാതെ ഓടുന്ന വാഹനങ്ങൾ ഇവിടെ ഭീതി പരത്തുകയാണ്. ദിവസങ്ങൾക്കുമുമ്പ് അമരമ്പലം സൗത്ത് ഗവ. യു.പി. സ്‌കൂളിന്റെ മുന്നിലെ തണൽമരവും വൈദ്യുതിത്തൂണും മതിലും കടയും തകർത്ത് ഒരു ടിപ്പർ ലോറി അപകടമുണ്ടാക്കി.
തലനാരിഴയ്ക്കാണ് ആളുകൾ രക്ഷപ്പെട്ടത്. ഇതിനുമുമ്പും ഇവിടെ അപകടമുണ്ടായിട്ടുണ്ട്. സ്‌കൂളിന് മുന്നിൽ വേഗംകുറയ്ക്കാനായി ഹമ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ ചീറിപ്പായുകയാണ്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ മോട്ടോർവാഹന വകുപ്പ് ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ആളുകളുടെ
ജീവൻവരെ പൊലിഞ്ഞേക്കാം.
November 29
12:53
2018