SEED News

ലൗവ് പ്ലാസ്റ്റിക് പുതിയ വര്‍ഷത്തെ പ്രവര്‍ത്തനത്തിന് തുടക്കം


മരിയാപുരം: പ്ലാസ്റ്റിക് മാലിന്യ വിപത്തിനെതിരെ പുതുതലമുറയെ കര്‍മ്മനിരതമാക്കി മാതൃഭൂമി സ്‌കൂളുകളില്‍ നടപ്പാക്കുന്ന ലൗവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഈ വര്‍ഷത്തെ ഒന്നാം ഘട്ട പ്ലാസ്റ്റിക് ശേഖരണത്തിനു തുടക്കമായി. ജില്ലാതല ഉദ്ഘാടനം മരിയാപുരം സെൻറ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇടുക്കി എം.പി ജോയ്സ് ജോർജ്ജ്  നിര്‍വഹിച്ചു.

 ദോഷവശങ്ങൾ വച്ച് നോക്കുമ്പോൾ പ്ലാസ്റ്റിക് ഒരു ഭീരകജിവിയാണ്. മണ്ണിൽ അലിയാതെ കിടക്കുന്നതു മൂലം മണ്ണിന്റെ പാരിസ്ഥിക ഘടനയെ ബാധിക്കും. പ്രളയാനന്തരം ചെറുതോണി പുഴയിൽ അടിഞ്ഞ നൂറു കിലോയോളം പ്ലാസ്റ്റിക് മരിയാപുരം സ്കൂളിലെ കുട്ടികൾ ശേഖരിച്ചത് അവരുടെ പാരിസ്ഥിക അറിവിന്റെ തെളിവാണ് എന്ന് എം.പി അഭിപ്രായപ്പെട്ടു. 
വലിച്ചെറിയുന്ന സംസ്‌കാരത്തിന് മാറ്റം വരാനായി വീടുകളില്‍ നിന്ന് തന്നെ മാറ്റത്തിന്
 തുടക്കം കുറിക്കണമെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സാജു സെബാസ്റ്റിൻ പറഞ്ഞു. 
സ്കൂൾ മാനേജർ ഫാ.വിൽസൺ മണിയാട്ട് 
അധ്യക്ഷനായി. ,സീഡ് കോഡിനേറ്റര്‍ അജിത് കെ.കെ , പി.ടി.എ പ്രസിഡന്റ് രാജു കണ്ടത്തിൻ കര, പ്രഥമാധ്യാപകൻ കെ.ജെ കുര്യൻ എന്നിവർ സംസാരിച്ചു. 

സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഈസ്റ്റേണ്‍ സഹകരണത്തോടെ പുനസംസ്‌കരണത്തിനായി കൊണ്ടു പോകുന്നതാണ് ലവ് പ്ലാസ്റ്റിക് പദ്ധതി.ചെറുതോണി മുതൽ അടിമാലി വരെയുള്ള സ്കൂളുകളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ശേഖരിച്ച പ്ലാസ്റ്റിക്കാണ് ഇന്നലെ ശേഖരിച്ചത്. ഇവ അടിമാലി ഗ്രാമ പഞ്ചാത്തിനു കീഴിലുള്ള പ്ലാസ്റ്റിക് റീസൈക്ലിoങ് യൂണിറ്റിൽ എത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോർജ്, സെക്രട്ടറി കെ.എൻ.സഹജൻ എന്നിവർ ചേർന്ന് ഇവ ഏറ്റുവാങ്ങി.

 പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കുന്നു.  പ്രോത്സാഹനമായി നിശ്ചിത തുകയും സ്‌കൂളുകള്‍ക്ക് കൈമാറും. മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്‌കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കുന്നുണ്ട്

December 01
12:53 2018

Write a Comment