SEED News

പോലീസ് സ്റ്റേഷൻ പൂങ്കാവനമാക്കാൻ വിദ്യാർഥികൾ

പാനൂർ പോലീസ് സ്റ്റേഷനിൽ പൂക്കൾ വിരിയിക്കാൻ ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു. പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. പോലീസ് സ്റ്റേഷൻ പ്രവർത്തനം മനസ്സിലാക്കാനും പോലീസിനെ കുറിച്ചുള്ള പേടി ഇല്ലാതാക്കാനുമാണ് വിദ്യാർഥികൾ സ്റ്റേഷനിലെത്തിയത്. എസ്.എ.മാരായ വി. കെ.ഷൈജിത്ത്, സന്തോഷ്, ദേവദാസ്, ഉണ്ണികൃഷ്ണൻ, എ. എസ്. െഎ. അജിത്ത് എന്നിവർ കുട്ടികളുമായി സംവദിച്ചു. പ്രഥമാധ്യാപകൻ എം. പി. വിനോദൻ, സീഡ് കോ-ഓർഡിനേറ്റർ സി.കെ. കനകരാജൻ, മൃദുല ചന്ദ്ര, വി.പ്രദീപൻ എന്നിവർ നേതൃത്വം നൽകി.

December 13
12:53 2018

Write a Comment

Related News