reporter News

അധികാരികളുടെ കണ്ണുതുറക്കുമോ




ദേളി: ദേളി - ചട്ടഞ്ചാൽ സംസ്ഥാന പാതയോരത്ത് മാലിന്യം നിറയുന്നു.
പാതയുടെ ഇരുവശത്തുമുള്ള കാടുപിടിച്ച സ്ഥലത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിറയുന്നത്.ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് റോഡിനിരുവശത്തും തള്ളുന്നത്. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ
ബുദ്ധിമുട്ടാണ് ഈ മാലിന്യക്കുമ്പാരം
ഈ സ്ഥലത്തു നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ് ചെമ്മനാട് 
ഗ്രാമ പഞ്ചായത്ത് കാര്യലയം, എന്നിട്ടും അധികാരികൾ മാലിന്യം നീക്കാൻ മുൻകൈയെടുക്കുന്നില്ല 
എന്നത് വേദനാജനകമാണ്. പാതയുടെ ഇരുവശത്തും കാടുപിടിച്ചതിനാൽ മാലിന്യം തള്ളാൻ എളുപ്പമാണ്.
ഈ പ്രദേശത്ത് കൊതുക് ശല്യവും 
രൂക്ഷമാണ്.ഇത് വൈകാതെ 
രോഗങ്ങൾ കൂടിവരാൻ ഇടയാക്കും.

സീഡ് റിപ്പോർട്ടർ 
പി  അനന്തകൃഷ്ണൻ 

December 15
12:53 2018

Write a Comment