SEED News

ഹർത്താലിനെ തോൽപ്പിച്ച് 3000 ഗ്രോ ബാഗ് ഒരുക്കി രാജകുമാരി സര്‍ക്കാര്‍ സ്‌കൂള്‍.


രാജാക്കാട്: ഹർത്താൽ ദിനത്തിൽ മൂവായിരം ഗ്രോ ബാഗിൽ 47 ഇനം
പച്ചക്കറികൾ നട്ട് മാതൃകയായി
രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂൾ.ജൈവ കൃഷിയുടെ സന്ദേശം സമൂഹത്തിന് എത്തിച്ച് നല്‍കുക മാത്രമല്ല, ഒരു നാടിനെയെന്നാകെ കൃഷിയിലേയ്ക്ക് നയിക്കുകയാണ്    സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിലേയും,എന്‍ .എസ് .എസ്സിലേക്കും വിദ്യാര്‍ത്ഥികൾ.

 അവധി ദിവസ്സങ്ങള്‍ കൃഷിക്കായി മാറ്റി വച്ചാണ്  പഠനം മുടങ്ങാതെ വിദ്യാര്‍ത്ഥികള്‍ ജൈവ കൃഷി മുമ്പോട്ട് കൊണ്ടുപോകുന്നത്. ഈ വർഷത്തെ മാതൃഭൂമി സീഡിന്റെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരം രാജകുമാരി സ്കൂളിനായിരുന്നു. 

മൂവായിരത്തോളം ഗ്രോബാഗുകളിലായി വെണ്ട, വഴുതന, ബീന്‍സ്, കാപ്‌സികം, ബജിമുളക്,  തക്കാളി, ബീറ്റൂട്ട്, ക്യാരറ്റ്, പച്ചമുളക്,  കാബേജ്, എന്നിവയും വിദേശ ഇനങ്ങളായ ചൈനീസ് കാബേജ്, ലറ്റിയൂസ്, ബ്രൊക്കോളി,  നോള്‍കോള്‍, സലറി, പാലച്ചീര തുടങ്ങിയവയും വിദ്യാർത്ഥികൾ കൃഷി ചെയ്തിട്ടുണ്ട്. 

വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ കൃഷി നടത്തുന്നതിനൊപ്പം കാര്‍ഷകര്‍ക്ക് സഹായകരമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും  ഇവർ പങ്കാളികളാകുന്നു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പച്ചക്കറി തൈകള്‍ ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് എത്തിച്ച് നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി രാജകുമാരി ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ ജൈവ കാര്‍ഷിക ഗ്രാമമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് ഈ സ്കൂൾ.

ഈ അദ്ധ്യയന വര്‍ഷത്തിലെ മൂന്നാംഘട്ട കൃഷിയിലെ രണ്ടാം ഘട്ട വിളവെടുപ്പ് കുട്ടികളും അദ്ധ്യാപകരും ചേർന്നു വിപുലമായി നടത്തി. പ്രിന്‍സിപ്പാള്‍ ബ്രിജേഷ് ബാല കൃഷ്ണണന്‍, പി. റ്റി .എ പ്രസിഡന്റ് ഗിരീഷ്, സീഡ് അധ്യാപക കോ ഓർഡിനേറ്റർ
പ്രിന്‍സ് പോള്‍, സി. എം റീന എന്നിവരും വിളവെടുപ്പ് ഉത്സവത്തില്‍ പങ്കെടുത്തു

December 21
12:53 2018

Write a Comment

Related News