ജൈവ പച്ചക്കറിത്തോട്ടം പുനർ നിർമ്മിച്ചു
പൊറത്തിശ്ശേരി : പ്രളയം മൂലം നശിച്ച പൊറത്തിശ്ശേരി മഹാത്മാ യു. പി. എസിലെ ജൈവ പച്ചക്കറിത്തോട്ടം സീഡ് ക്ലബ് അംഗങ്ങൾ പുനർ നിർമിച്ചു.ചീര, തക്കാളി,പയർ ,മത്തൻ,വഴുതനങ്ങ, വെണ്ടയ്ക്ക തുടങ്ങിയവയാണ് തോട്ടത്തിൽ ഉള്ളത്.
ചെളി കയറിയ ഗ്രോബാഗുകൾ വിദ്യാർഥികൾ വൃത്തിയാക്കി.ഇതിലാണ് പുനർനിർമ്മാണത്തിന്റെ ആദ്യഘട്ടം തുടങ്ങിയത്.മണ്ണ് പരിശോധനനക്ക് ശേഷം കൃഷി ഓഫീസറുടെ നിർദേശ പ്രകാരം മേൽമണ്ണ് ഒരുക്കിയാണ് വിത്തുകൾ മുളപ്പിച്ചത്.പ്രതാനാധ്യപിക ജിജി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
അർച്ചന എം.ആർ.
മഹാത്മാ യു. പി. സ്കൂൾ
പൊറത്തിശ്ശേരി
December 24
12:53
2018