കൊല്ലരുത് കുന്നുകളെ, കൊല്ലരുത് പ്രകൃതിയെ...
ചെങ്ങര: കുന്നുകൾ ഇല്ലാതായാൽ ഇല്ലാതാകുന്നത് പ്രകൃതി തന്നെയാണ്. പ്രകൃതിയില്ലാതായാൽ നമുക്ക് ജീവിതമില്ല. ചെങ്ങരയിൽ വരുന്നവർക്ക് കുന്നുകൾ തുരക്കുന്ന കാഴ്ചകൾ കാണാം. ചെങ്ങര ജി. യു.പി.എസ്.കോങ്ങ, കൊട്ടാവ്, വടക്കന്മല, തെക്കൻമല തുടങ്ങിയ മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശത്താണ്.
ആമയൂർ ഭാഗത്തുനിന്ന് കാണുന്ന കോങ്ങ മലനിരകൾ വടക്കന്മലഭാഗത്തുനിന്ന് നോക്കുമ്പോൾ മുഴുവനായും തുരന്നസ്ഥിതിയിലാണ്. സ്ഥലത്ത് പ്രവർത്തിക്കുന്ന ക്രഷറുകൾ ഭൂപ്രകൃതിയുടെ താളം തെറ്റിക്കുന്നു. ഇതിനെതിരേ പ്രകൃതിസംരക്ഷണദിനത്തിൽ ചെങ്ങരയിലെ വിദ്യാർഥികൾ 'കുന്നുകൾക്ക് വേണ്ടി കുന്നോളം മാലിന്യങ്ങൾക്കെതിരേ' എന്ന വിഷയത്തിൽ റാലി സംഘടിപ്പിക്കുകയും നാട്ടുകാരെ ബോധവത്കരിക്കുകയും ചെയ്തു. പ്രകൃതിവിഭവങ്ങൾ അമിതമായി ചൂഷണം ചെയ്താലുണ്ടാകുന്ന വിപത്തിനെതിരേ അധികാരികൾ ഇനിയും കണ്ണടച്ചാൽ വലിയ വിപത്തായിരിക്കും ഫലമെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു.
തബ്ശീറ തസ്നി,
സീഡ് റിപ്പോർട്ടർ, ഏഴാംക്ളാസ്, ജി.യു.പി.എസ്. ചെങ്ങരസ്റ്റർ നിർമാണം
January 05
12:53
2019