ഞങ്ങൾ എങ്ങനെ പോകും ഇതുവഴിയേ?
ഓമാനൂർ: 'ഇതുവഴി ഞങ്ങളെങ്ങനെ സ്‌കൂളിൽ പോകും?' വിദ്യാർഥികൾ പേടിയോടെയാണിത് ചോദിക്കുന്നത്.
ഓമാനൂർ, പള്ളിപ്പുറായ, പാറപ്പള്ളിയാളി, രാവാട്ടിരി, പരതക്കാട് എന്നീ പ്രദേശങ്ങളിൽ പന്നി, കുരങ്ങ്, മലമ്പാമ്പ്,
തെരുവുനായ്‌ക്കൾ മുതലായ
ജീവികൾ ഇറങ്ങിനട
ക്കുന്നതാണ് കുട്ടികളെ ഭയപ്പെടുത്തുന്നത്.
ഈയിടെയായി ഈ പ്രദേശങ്ങളിൽ പകൽ പന്നികളെ പിടികൂടുകയും വനപാലകരുടെ സഹായം തേടേണ്ടിവരികയും ചെയ്തു.
ഇവ കൃഷിവിളകൾ നശിപ്പിക്കുകയും ചെയ്യുന്നു. ഇതുകാരണം വൻ സാമ്പത്തികനഷ്ടമാണ് കർഷകർക്ക് അനുഭവപ്പെടുന്നത്. ഇവ നാട്ടിൽ
ഇറങ്ങാൻ കാരണം ഇവയുടെ സ്വാഭാവിക വാസസ്ഥലങ്ങൾ നശിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തൽ.
ഇക്കാര്യത്തിൽ അധികാരികൾ ആവശ്യമായ നടപടി കൈക്കൊള്ളണം.
January 05
12:53
2019