സ്‌കൂളിനു മുന്നിൽ ഗതാഗതക്കുരുക്ക്
സ്‌കൂളിന് മുന്നിലെ ഗതാഗതക്കുരുക്കിനിടയിൽ അപകടപ്പേടിയുമായി കഴിയുകയാണ് വലിയമാടാവിൽ ഗവ. സീനിയർ ബേസിക് സ്‌കൂൾ വിദ്യാർഥികൾ.
രാവിലെയും വൈകീട്ടും റോഡിൽ ഗതാഗതക്കുരുെക്കാഴിഞ്ഞൊരു സമയമില്ല. റോഡിലുണ്ടായിരുന്ന സീബ്രാവരകൾ മാഞ്ഞിട്ട് കാലമേറെയായി. വാഹനങ്ങളുടെ അതിവേഗവും ഭീഷണിയായിട്ടുണ്ട്.
റോഡിനിരുവശവും ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത് വഴിയോരയാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
എൽ.കെ.ജി. മുതൽ ഏഴാംതരംവരെ അഞ്ഞൂറോളം വിദ്യാർഥികൾ സ്‌കൂളിൽ പഠിക്കുന്നുണ്ട്. അതിൽ 20 ശതമാനത്തോളവും സ്‌കൂളിലേക്കും വീട്ടിലേക്കും നടക്കുന്നവരാണ്.
അപകടസ്ഥിതി ഒഴിവാക്കാൻ അധികൃതരുടെ
ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
January 08
12:53
2019