സ്കൂൾ പരിസരത്ത ഹൈമാസ്‌റ് ലൈറ്റ് സ്ഥാപിക്കണം- മാതൃഭൂമി സീഡ് റിപ്പോർട്ർ, ഇരവിപേരൂർ ഗവ.യു.പി.സ്കൂൾ.
പത്തനംതിട്ട ഇരവിപേരൂർ പരിസരത്തു വർധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധരുടെയും ലഹരി മരുന്ന് മാഫിയയുടെയും പിടിയിൽ നിന്നും ഈ ഗ്രാമത്തിനെ രക്ഷിക്കുവാൻ പൊതു സംവിധാനം തയാറാക്കണം. ഇരുട്ടിന്റെ മറയിലും പകൽ വെളിച്ചത്തിലെന്ന പോലെ നടത്തുന്ന കഞ്ചാവ് വില്പ്പന ഞങൾ അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു. ഇരവിപേരൂരിലെ വിവിധ സ്കൂളിലെ കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി മരുന്ന് മാഫിയ കുട്ടികളായ ഞങ്ങളക്ക് ഭയമായി മാറിയിരിക്കുന്നു.അനുദിനം വർധിച്ചു വരുന്ന ഇത്തരം പ്രവർത്തനങ്ങളിൽ ഞങൾ ഏറെ ആശങ്കാകുലരാണ്. വഴിവിളക്കുകളും മറ്റു വെളിച്ചങ്ങളും കണ്ണടച്ചിട്ട മാസങ്ങളായതും ഇവർക്ക് തുണയാകുന്നു.ഇരവിപേരൂർ ജംഗ്ഷനിൽ സ്ഥിതിചെയുന്ന ഹൈമാസ്‌റ് ലൈറ്റ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായതാണ് ഇത്തരക്കാർക്ക് തുണയായത. അധികൃതരുടെ ശ്രദ്ധയിൽ ഇവ പെടുത്തിയിട്ടും വേണ്ടക്ത്രാ നടപടി സ്വീകരിച്ചില്ല. എത്രയും പെട്ടന്ന് സ്കൂളും പരിസരങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഉള്ള വിളക്കുകൾ നന്നാക്കാനും അറ്റകുറ്റ പണി നടത്താനും ഗവണ്മെന്റ് തയാറാകണം
സീഡ് റിപ്പോർട്ടർ ആരോമൽ സന്തോഷ്, ആദിത്യ.കെ ഗവ.യു.പി.സ്കൂൾ, ഇരവിപേരൂർ.
January 24
12:53
2019