എന്ന് നന്നാക്കും ഈ റോഡ്...
ചേറൂർ: പൊടിശല്യംകാരണം ക്ലാസ്സിലിരിക്കാൻ പറ്റുന്നില്ല. ഈ റോഡ് എന്നാണാവോ നന്നാക്കുക?
ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിന് മുന്നിലെ വേങ്ങര-മലപ്പുറം റോഡ് തലങ്ങുംവിലങ്ങും പൊളിച്ചിട്ടിട്ട് കാലങ്ങളായി. ജലനിധി പൈപ്പ്ലൈനിനും കേബിളിടാനുമായി റോഡ് കീറിയിട്ടതിനുശേഷം ക്ലാസ്മുറികളിൽ വിദ്യാർഥികൾക്ക് ഇരിക്കാൻ പറ്റുന്നില്ല.
വഴിയാത്രക്കാരും വാഹനങ്ങളിൽ പോകുന്നവരും ഇവിടെയൊന്ന് കടന്നുകിട്ടാൻ പാടുപെടുകയാണ്.
പരീക്ഷയടുക്കാറായ സാഹചര്യത്തിൽ ഈ പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
January 29
12:53
2019