reporter News

കളഞ്ഞതെല്ലാം തിരിച്ചെടുക്കാം:'സീഡ് റിപ്പോർട്ടർ : നന്ദന. വി. പി

പാനൂർ : വഴിയരികില്‍ കാണുന്ന മിഠായി കവറുകള്‍ക്കിടയിലൂടെ തലയുയര്‍ത്തി നോക്കുന്ന പുല്‍നാമ്പുകളെ കണ്ടപ്പോഴാണ് വഴിയരികിലും വേസ്റ്റ് ബോക്സ് എന്ന പരിപാടിക്ക് തുടക്കംകുറിച്ചത്.രാജീവ്ഗാന്ധി മെമ്മൊറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗം സീഡ് വിദ്യാര്‍ത്ഥികളാണ്, വിദ്യാര്‍ത്ഥികള്‍ വഴിയരികില്‍ വലിച്ചെറിയുന്ന മിഠായി കവറുകളെ ഒരു വേസ്റ്റ്ബോക്സില്‍ നിക്ഷേപിക്കുക എന്ന രീതി സ്വീകരിച്ചത്‌.
അതിനായി വിദ്യാര്‍ത്ഥികള്‍ നേരിയ കമ്പി ഉപയോഗിച്ച് ബോക്സുകള്‍ നിര്‍മ്മിക്കുകയും അവ കട ഉടമകളായ നളിനി,അലീമ,പുരുഷു,ഷാജി എന്നിവരുടെ സഹകരണത്തോടെവഴിയരികില്‍ സ്ഥാപിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥികളില്‍ ശരിയായ രീതീയില്‍ മാലിന്യങ്ങളെ നിക്ഷേപിക്കുവാനുള്ള ശീലം വളര്‍ത്തിയെടുക്കാന്‍ സീഡ് ലവ് പ്ലാസ്റ്റിക്ക് വിങ്ങിന് കഴിഞ്ഞു. സീഡ് കോർഡിനേറ്റർ ഡോ. പി ദിലീപ്, അംഗങ്ങളായ 
ദിനില്‍,നമ്രാസ്, അരുൺ എന്നിവര്‍ നേതൃത്വം നല്‍കി.

February 12
12:53 2019

Write a Comment