SEED News

തച്ചങ്ങാട്ടെ സ്‌നേഹമരങ്ങൾ ശ്രേഷ്ഠം



തച്ചങ്ങാട്: മണ്ണിന് തണലായി ഒരായിരം സ്‌നേഹമരങ്ങൾ നട്ട തച്ചങ്ങാട്ടെ സീഡ് കുട്ടികളുടെ മാവുകൾ തളിർത്തു. തണലും മധുരവുമായി ഒരു മാമ്പഴക്കാലം തീർക്കുന്ന കുട്ടികളെ  തേടി സീഡിന്റെ ജില്ലയിലെ ഏറ്റവും വലിയ പുരസ്‌കാരവും എത്തി. മാതൃഭൂമി സീഡ് ശ്രേഷ്ഠഹരിത വിദ്യാലയ പുരസ്‌കാരം 2018-19 തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിനെ തെരഞ്ഞടുക്കാൻ കാരണവും ഈ മികവ് തന്നെ. സീഡ് കോർഡിനേറ്റർ കെ.പി.മനോജും കുട്ടികളുമാണ് ഈ പ്രയത്‌നത്തിന് പിന്നിൽ. ഗ്രാമീണ ജനതയെ ആയുർവേദത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഔഷധഗ്രാമവും നിർമിച്ചു. ജല സംരക്ഷണപരിസ്ഥിതി പ്രവർത്തനം, ലവ് പ്ലാസ്റ്റിക്, പച്ചക്കറിത്തോട്ട നിർമാണം, ഊർജ്ജ സംരക്ഷണം, ജല സാക്ഷരത പ്രവർത്തനങ്ങളുടെ ഭാഗമായി തോടറിയാൻ യാത്ര, കിണറിലെ ജലനിരപ്പ് അവലോകനം തുടങ്ങിയവ നടത്തി. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർഥികളുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് മാതൃഭൂമി സീഡ് ശ്രേഷ്ഠഹരിത വിദ്യാലയ പുരസ്‌കാരം. 

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹരിതവിദ്യാലയം പുരസ്‌കാരം നേടിയ സ്‌കൂളുകൾ. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം. 
കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂൾ, ചെറുപനത്തടി സെന്റ്.മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയ.
പ്രോത്സാഹന സമ്മാനാർഹരായവർ- ജി.വി.എച്ച്.എസ്.എസ്. മടിക്കൈ സെക്കൻഡ്, തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ, കൂളിയാട് ഗവ.ഹൈസ്‌കൂൾ, അരയി ഗവ.യു.പി.സ്‌കൂൾ, പെരിയാട്ടടുക്കം സെന്റ്. മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ഉദിനൂർ ജി.എച്ച്.എസ്.എസ്. പള്ളിക്കര സെന്റ്. മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, വെള്ളരിക്കുണ്ട് സെന്റ്.ജൂഡ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ.


കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ ഹരിതവിദ്യാലയം പുരസ്‌കാരം നേടിയ സ്‌കൂളുകൾ. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം. 
എടനീർ സ്വാമിജീസ് ഹയർസെക്കൻഡറി സ്‌കൂൾ, തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ, കുമ്പള കോഹിനൂർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ.
പോത്സാഹന സമ്മനാത്തിനർഹയരായവർ മാന്യ ജ്ഞാനോദയ എ.എസ്.ബി. സ്‌കൂൾ, ഭാരത് ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂൾ പൊയ്‌നാച്ചി, കുണ്ടാർ എ.യു.പി. സ്‌കൂൾ, കീഴൂർ ജി.എഫ്. യു.പി.സ്‌കൂൾ, കുമ്പള ഹോളി ഫാമിലി എ.എസ്.ബി. സ്‌കൂൾ, മൊഗ്രാൽ പുത്തൂർ ജി.എച്ച്.എസ്.എസ്.

ജില്ലയിലെ മികച്ച എൽ.പി. സ്‌കൂളുകൾക്ക് നല്കുന്ന ഹരിത മുകുളം പുരസ്‌കാരത്തിന് മുച്ചിലോട്ട് ഗവ.എൽ.പി. സ്‌കൂൾ, അതിർക്കുഴി ഗവ.എൽ.പി. സ്‌കൂൾ എന്നിവർ അർഹരായി. അണങ്കൂർ ഗവ. എൽ.പി. സ്‌കൂൾ പ്രോത്സഹാന സമ്മാനത്തിനും അർഹത നേടി. 

'നാട്ടുമാഞ്ചോട്ടിൽ' പ്രശംസാപത്രത്തിന് തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ അർഹത നേടി. 

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ പൊയ്‌നാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂളിലെ കെ.നളിനാക്ഷി, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ വെള്ളരിക്കുണ്ട് സെന്റ്.ജൂഡ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഷേർളി തോമസ് എന്നിവരെ മികച്ച ടീച്ചർ കോർഡിനേറ്റർ മാരായി തിരഞ്ഞെടുത്തു. 

ജെം-ഓഫ് സീഡ് പുരസ്‌കാരം കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ മാന്യ ജ്ഞാനോദയ എ.എസ്.ബി. സ്‌കൂളിലെ മുഹമ്മദ് മുബഷീർ, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ മുച്ചിലോട്ട് ജി.എൽ.പി.സ്‌കൂളിലെ കെ.കെ.ആര്യനന്ദയും കരസ്ഥമാക്കി. 

ലവ് പ്ലാസ്റ്റിക് പദ്ധതിയിൽ ഒന്നാം സ്ഥാനം ചീമേനി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, രണ്ടാം സ്ഥാനം മൊഗ്രാൽ പൂത്തൂർ ജി.യു.പി. സ്‌കൂൾ, മൂന്നാം സ്ഥാനം കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയവും സ്വന്തമാക്കി. 

March 13
12:53 2019

Write a Comment