SEED News

സർക്കാർ ആതുരാലയത്തെ തൊട്ടറിഞ്ഞ് സീഡ് കൂട്ടുകാർ


പൊയിനാച്ചി: ഡോക്ടേർസ് ഡേയുടെ ഭാഗമായി ജനറൽ ആസ്പത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി മാതൃഭൂമി സീഡ് അംഗങ്ങൾ. പൊയിനാച്ചി ഭാരത് യു.പി.സ്കൂൾ സീഡ് അംഗളാണ് തിങ്കളാഴ്ച കാസർകോട് ജനറൽ ആസ്‌പത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിട്ടറിഞ്ഞത്.വാർഡുകളുടെ എണ്ണം, പേ വാർഡ്, മെഡിക്കൽ ലാബ്, രക്ത ബാങ്ക്, മോർച്ചറി, ഫീസിയോ തെറാപ്പി വിഭാഗം, ആസ്പത്രി സേവനങ്ങൾ, സി.ടി.സ്കാൻ, ആസ്പത്രി മാലിന്യം സംസ്കരിച്ച് ഗ്യാസ് ഉണ്ടാക്കുന്ന ഇമേജ് റൂം എന്നിവയുടെ പ്രവർത്തനങ്ങൾ കുട്ടികൾ മനസ്സിലാക്കി.രക്തബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.എൽ.സ്മിത, ഡോ.കെ.ഇബ്രാഹിം ഖലീൽ, ഹെഡ് നഴ്സ് മേരി ലൈല എന്നിവർ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സീഡ് കോ ഓർഡിനേറ്റർ കെ.നളിനാക്ഷി നേതൃത്വം നൽകി.

July 06
12:53 2019

Write a Comment

Related News