reporter News

പുത്തരിയല്ല മാലിന്യം എങ്കിലും

കൊച്ചി :മാലിന്യം കൊണ്ട് നിറയ്ക്കാൻ ശ്രമിക്കുന്നവരായിത്തീർന്നു നമ്മൾ മെട്രോ നിവാസികൾ . ഏതെങ്കിലും ഒരു പറമ്പു കിട്ടിയാൽ വെളിക്കെറങ്ങാം എന്നു പറഞ്ഞിരുന്ന മലയാളി ശൗചാലയം കെട്ടി വൃത്തിയുള്ളവരായി പക്ഷേ നമ്മൾഉപയോഗിച്ച ഭക്ഷണ മാലിന്യം മുതൽ ബാഗ് തുണി, ചെരുപ്പ്, പ്ലാസ്റ്റിക്ക് കവർ , കുപ്പികൾ പാത്രങ്ങൾ അങ്ങനെ നമ്മളുടെ വീട്ടിൽ വേണ്ടാത്ത എല്ലാ വസ്തുക്കളും കൊണ്ടെ റിയാൻ ആരെങ്കിലും പൊന്നും വിലയ്ക്ക് വാങ്ങിയ പറമ്പുകളിൽ ഒരു മടിയും കൂടാതെ കൊണ്ട് വലിച്ചെറിയും. 
         ഈ കാണുന്ന വലിയ പറമ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി പുറത്തേയ്ക്ക് വീണു കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ഇവ നീങ്ങി നീങ്ങി റോഡിന്റെ മധ്യത്ത് എത്തിയാലും നമ്മൾക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. എന്നാൽ മാലിന്യം റോഡ് ഉപരോധിച്ചാലോ ! വാർഡ് മെമ്പർ മുതൽ സ്ഥലം എം.എൽ.ഏയെ വരെ കുറ്റം പറയുവാൻ നമ്മൾക്ക് സാധിക്കും.
         പട മുഗൾ പാലച്ചുവട് റോഡിൽ ഇന്ദിരാജംങ്ഷനും സാറ്റലയ്റ്റ് ടൗൺഷിപ്പിനുമിടയിലാണ് ഈ മാലിന്യ പറമ്പ് കരകവിഞ്ഞിരിക്കുന്നത് റോഡിലേയ്ക്ക് വീണു തുടങ്ങി
ഇനി അത് റോഡിന്റെ മധ്യത്തിലെത്തിയാലും ........ ഒരു നാണവുമില്ലാതെ അതിനെ കവച്ചു കടന്നോ ളും നമ്മൾ ......

മാതൃഭുമി സീഡ് റിപോർട്ടർ ലക്ഷ്മി  എസ്.നായർ ,നവ നിർമാണ പബ്ലിക് സ്കൂൾ,വാഴക്കാല 

August 23
12:53 2019

Write a Comment