കൊച്ചി : യാത്രികര്‍ക്ക് അപകടഭീക്ഷണി ഉയര്‍ത്തി കാടുമൂടിയ വഴിയോരവും ചെങ്കുത്തായ ഇറക്കവും. കാക്കനാട് പടമുഗള്‍ - കളക്ട്രേറ്റിലെ വഴിയോരത്താണ് പുല്ല് വളര്‍ന്ന് അപകടക്കെണിയൊരുക്കിയിരിക്കുന്നത്. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണ്. വേഗത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ സമീപത്തെ ചെങ്കുത്തായ ഇറക്കത്തിലേക്ക് വാഹനം മറിയാനുള്ള സാധ്യതയുണ്ട്. ഇവിടെ നടപ്പാതയുണ്ടെങ്കില്‍ കാടുമൂടി കിടക്കുന്നതിനാല്‍ ആരും ഉപയോഗിക്കാറില്ല. നടപ്പാതയ്‌ക്കൊപ്പം റോഡിന് സൈഡില്‍ സുരക്ഷ ബാരിയര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാണ്. സ്‌കൂള്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന വഴിയാണിത്. മുന്‍പ് റോഡില്‍ കുഴികളായിരുന്നപ്പോഴും ഇവിടം അപകടമേഖലയായിരുന്നു. റോഡ് നന്നാക്കിയതോടെ വാഹനങ്ങള്‍ അമിതവേഗതയും ഇവിടെ ഇപ്പോഴത്തെ അപകടങ്ങളുടെ കാരണമാകുന്നു. സംരക്ഷണ വേലി കെട്ടുകയോ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്യണമെന്ന് ആവശ്യം ശക്തമാണ്.
വാഴക്കാല നവ നിര്‍മ്മാണ്‍ പബ്ലിക്ക് സ്‌കൂളിലെ സീഡ് റിപ്പോര്‍ട്ടര്‍ ലക്ഷ്മി എസ്. നായര്‍