ഇനിയും ഒരു ജീവൻ ബലി കൊടുക്കരുതേ..
മുവാറ്റുപുഴ :കോട്ടയം എം.സി റോഡിൽ മുവാറ്റുപുഴയ്ക്കും കൂത്താട്ടുകുളത്തിനും ഇടയിൽ ഈസ്റ്റ് മാറാടി കെ.എസ്.ഇ.ബി സബ് സ്റ്റേഷനു എതിർവശത്തെ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു തകർന്നു.
ഇരുചക്രവാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ റേഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ഏതൊരു മുൻകരുതലുമെടുക്കാതെ ഇരുമ്പു പാട്ടയും ചെടികളും റോഡിൽ കയറ്റി വച്ചിരിക്കുകയാണ്, രാത്രിയായാൽ ഇത്തരമൊരു അപകടസാധ്യതയുണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്ന റിഫ്ലക്ടിംഗ് ലൈറ്റോ മറ്റു സംവിധാനമോ ചെയ്തിട്ടില്ല. നിരവധി അപകടവും അപകട മരണവും നടന്ന ഈ പ്രദേശത്ത് വേണ്ട മുൻകരുതൽ എടുത്തില്ലെങ്കിൽ വീണ്ടും പല ജീവനുകളും നഷ്ടപ്പെട്ടേയ്ക്കാം
ആയതിനാൽ അധികാരികൾ കണ്ണ് തുറന്നെ പറ്റു.
അഷ്കർ നൗഷാദ്
സീഡ് റിപ്പോർട്ടർ
ഗവ.വി.എച്ച്.എസ്.സ്കൂൾ
ഈസ്റ്റ് മാറാടി
മൂവാറ്റുപുഴ
September 02
12:53
2019