SEED News

സീഡ് വാട്ടർ ബെൽ ആരംഭിച്ചു

ഷൊർണൂർ: ആരിയഞ്ചിറ യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള വാട്ടർബെൽ പദ്ധതി ആരംഭിച്ചു. നഗരസഭാധ്യക്ഷ വി. വിമല വെള്ളം കുടിച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ആർ. സുനു അധ്യക്ഷനായി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ പി. ദിവ്യ, കൗൺസിലർ കെ. ഷീബ, പ്രധാനാധ്യാപകൻ കെ. കൃഷ്ണൻകുട്ടി, പി.ടി.എ. പ്രസിഡന്റ് എൻ.കെ. ശ്രീനിവാസൻ, കെ. രാജി, കെ. അശോകൻ, ടി.പി. രാജീവ്, എ. ആനന്ദ്, എ.കെ. മണികണ്ഠൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർഥികൾക്ക് ഐശ്വര്യ സുരേഷ് നൽകിയ ഓണക്കോടിവിതരണം സിനിമാ നടൻ നന്ദകിഷോർ ഉദ്ഘാടനംചെയ്തു.

September 05
12:53 2019

Write a Comment

Related News