SEED News

ഗ്രാമത്തിലെ സ്ഥാപനങ്ങളെ നേരിട്ടറിയാൻ സീഡ് ക്ലബ്ബ് കുട്ടിക്കൂട്ടം

മുണ്ടക്കോട്ടുകുറിശ്ശി: ഗ്രാമത്തിലെ സ്ഥാപനങ്ങളുടെ പ്രവർത്തനവും സേവനങ്ങളും നേരിട്ടറിയാൻ മുണ്ടക്കോട്ടുകുറിശ്ശി എ.എം.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെയും എനർജി ക്ലബ്ബിന്റെയും കൂട്ടായ്മയിൽ കുട്ടിക്കൂട്ടം അധ്യാപകർക്കൊപ്പം പര്യടനം നടത്തി. ചളവറ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, അങ്കണവാടി, ആയുർവേദ ആശുപത്രി, തപാൽ ഓഫീസ്, കയിലിയാട് സർവീസ് സഹകരണബാങ്ക് എന്നിവിടങ്ങളിലെല്ലാമാണ് വിദ്യാർഥികൾ സന്ദർശിച്ചത്. സീഡ് കോ-ഓർഡിനേറ്റർ വി.കെ. സരസ്വതി, സ്റ്റാഫ് സെക്രട്ടറി പി. ബിജു, പി.ബി. പ്രീത, വി.എം. മുഹമ്മദ് അഷീം, കെ.കെ. ആയിഷത്ത് ത്വാഹൂറ, അരുൺ തുടങ്ങിയവർ നേതൃത്വമേകി.

September 06
12:53 2019

Write a Comment

Related News