SEED News

സേവനവാരാഘോഷവും പദ്ധതികളുടെ ഉദ്ഘാടനവും

പാലക്കാട് ഒലവക്കോട് സൗത്ത് ജി.എൽ.പി. സ്കൂളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് മാതൃഭൂമി സീഡ് ജൈവവൈവിധ്യ ഉദ്യാനം, നക്ഷത്രവനം, ഔഷധത്തോട്ടം മറ്റ് പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും നടന്നു. മാതൃഭൂമി സീഡ് ജൈവവൈവിധ്യ ഉദ്യാനം എ.ഇ.ഒ. പി. സുബ്രഹ്മണ്യൻ , നക്ഷത്രവനം ഷാഫി പറമ്പിൽ എം.എൽ.എ., ഔഷധത്തോട്ടം കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ഒലവക്കോട് യൂണിറ്റ് മുൻ പ്രസിഡന്റ് കെ. കൃഷ്ണൻ എന്നിവർ ഉദ്ഘാടനംചെയ്തു. സ്കൂളിലെ കളിയിടം എൻ.ജെ. നായർ വിജലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ഉടമ ദീപ, ഗാന്ധിപ്രദർശനം വാർഡ് കൗൺസിലർ റസീന ബഷീർ എന്നിവർ ഉദ്ഘാടനം ചെയ്തു. എച്ച്.എം. ടി.വി. ബേബി അധ്യക്ഷത വഹിച്ചു.ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സി. ഗിരീഷ്, പാലക്കാട് നഗരസഭാ കൗൺസിലർ വിപിൻ, പി.ടി.എ. പ്രസിഡന്റ് മേരിവർഗീസ്, ലയൺസ് പ്രസിഡന്റ് രാജേഷ്, മാതൃഭൂമി സീഡ് പാലക്കാട് വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ അരവിന്ദാക്ഷൻ, വിജയലക്ഷ്മി, അലീമ തുടങ്ങിയവർ സംസാരിച്ചു.

October 03
12:53 2019

Write a Comment

Related News