SEED News

ഊർജസംരക്ഷണത്തിന് മാതൃകാപ്രവർത്തനങ്ങളുമായി വിദ്യാർഥികൾ

തൃക്കുറ്റിശ്ശേരി: തൃക്കുറ്റിശ്ശേരിയെ ഊർജസംരക്ഷിത ഗ്രാമമാക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സീഡ് പ്രവർത്തകർ. എനർജി മാനേജ്മെന്റ് സെൻറർ, ബി.പി. ഓപ്പൺ എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. തൃക്കുറ്റിശ്ശേരി പ്രദേശത്തെ 500 വീടുകൾ കേന്ദ്രീകരിച്ച് ഊർജസർവേ എടുക്കുന്നു. സാധാരണ ബൾബുകൾ, എൽ.ഇ.ഡി., മറ്റു വൈദ്യുതോപകരണങ്ങൾ എന്നിവ തരംതിരിച്ച് വൈദ്യുതോപയോഗം തിട്ടപ്പെടുത്തും. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്‌കരണ കാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. എൽ.ഇ. ഡി. ബൾബുകൾ നിർമിച്ച് വിതരണം നടത്തുകയും ചെയ്യും. തൃക്കുറ്റിശ്ശേരി ഗവ. യു.പി.സ്കൂളിൽ നടന്ന എൽ.ഇ.ഡി. ബൾബ് നിർമാണ ശില്പശാല കെ.വി.സി. ഗോപി ഉദ്ഘാടനം ചെയ്തു. നികേഷ് കുമാർ അധ്യക്ഷനായി. യു.എം. രമേശൻ, അഖിൽ വാകയാട്, ആർ.ജി. അശ്വന്ത് എന്നിവർ സംസാരിച്ചു.

October 10
12:53 2019

Write a Comment

Related News